ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (COPA), വെൽഡർ, അരിത്തമാറ്റിക് കം ഡ്രോയിങ് (ACD) എന്നീ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിൽ താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് 28ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.
എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി ആണ് യോഗ്യത.
നിയമ വകുപ്പിൽ ഓഫീസ് അറ്റൻഡന്റ്
ഇന്റർവ്യൂനിയമ വകുപ്പിൽ ഓഫീസ് അറ്റൻഡന്റ് ഇന്റർവ്യൂ
നിയമ വകുപ്പിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒഴുവുകളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താത്കാലിക നിയമനം നൽകുന്നതിന് ജനുവരി 17 മുതൽ 31 വരെ നടത്താനിരുന്ന ഇന്റർവ്യൂ മാർച്ച് 3 മുതൽ 5 വരെയും 8 മുതൽ 11 വരെയും രാവിലെ 11 മണി മുതൽ സെക്രട്ടേറിയറ്റ് അനക്‌സ് ലയം ഹാളിൽ നടത്തും.
നിയമ വകുപ്പിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒഴുവുകളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താത്കാലിക നിയമനം നൽകുന്നതിന് ജനുവരി 17 മുതൽ 31 വരെ നടത്താനിരുന്ന ഇന്റർവ്യൂ മാർച്ച് 3 മുതൽ 5 വരെയും 8 മുതൽ 11 വരെയും രാവിലെ 11 മണി മുതൽ സെക്രട്ടേറിയറ്റ് അനക്‌സ് ലയം ഹാളിൽ നടത്തും.
വിമുക്തി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ (കരാർ നിയമനം)ഒരു ഒഴിവ്.
യോഗ്യത സോഷ്യൽ വർക്ക്, സൈക്കോളജി, വിമൻ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ് എന്നിവയിൽ ഒന്നിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള അംഗീകൃത ബിരുദാന്തര ബിരുദം. അഭികാമ്യം ലഹരി വിരുദ്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട് സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രോജക്ടുകളിലോ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം. പ്രായപരിധി 23-60 വയസ് ശമ്പളം 50,000 രൂപ (കൺസോളിഡേറ്റ് പേ) അപേക്ഷകർ ബയോഡാറ്റ മൊബൈൽ ഫോൺ നമ്പർ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം മാര്‍ച്ച് 11ന് വൈകീട്ട് അഞ്ചിന് മുമ്പായി എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അഭിമുഖത്തിന് നിശ്ചയിച്ച തീയതി അപേക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അറിയിക്കും. വിലാസം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ,എക്സൈസ് ഡിവിഷൻ ഓഫീസ്, എക്സൈസ് സോണൽ കോംപ്ളെക്സ്, കച്ചേരിപ്പടി, എറണാകുളം-682 018
ലാബ് ടെക്‌നീഷ്യന്‍ നിയമനം
കോട്ടയം: ജില്ലാ ടി.ബി സെന്ററിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കെ.എസ്.എ.സി.എസിന്റെ മൊബൈല്‍ ഐ.സി.റ്റി.സി. യൂണിറ്റില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിൽ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ബി.എസ്.സി. എം.എല്‍.റ്റി യോഗ്യതയും ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും അല്ലെങ്കിൽ ഡി.എം.എല്‍.റ്റി യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉണ്ടാകണം. . കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം. ഐ.സി.റ്റി.സി/ പി.പി.റ്റി.സി.റ്റി / എ.ആര്‍.റ്റി. സെൻ്ററിൽ അഞ്ചുവര്‍ഷത്തിലധികം പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രതിമാസ വേതനം 13000 രൂപ
അപേക്ഷ dtbckottayam@gmail.com എന്ന വിലാസത്തില്‍ മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് രണ്ടിനകം നൽകണം അഭിമുഖത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷ കര്‍ക്ക് മാര്‍ച്ച് മൂന്നിന് വൈകുന്നേരം അഞ്ചിനകം ഇ-മെയില്‍ മുഖേന
അറിയിപ്പ് നല്‍കും. അറിയിപ്പ് ലഭിക്കുന്നവർ മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ലാ ടി.ബി. സെന്ററില്‍ ഹാജരാകണം .. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ -0481 2303965
സഖി വണ്‍ സ്‌റ്റോപ്പ് സെന്ററിൽ അവസരം
കോട്ടയം: വനിതാ ശിശുവികസന വകുപ്പ് വനിതാ പ്രൊട്ടക്ഷൻ ഓഫീസിൻ്റെ സഖി വണ്‍ സ്‌റ്റോപ്പ് സെന്ററിൽ വിവിധ തസ്തികളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 25 നും 45 നും മധ്യേ .
തസ്തികകളും യോഗ്യതകളും ചുവടെ: സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ( ഒരു ഒഴിവ് ) – നിയമബിരുദം/ സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച മേഖലകളില്‍ സര്‍ക്കാര്‍/ എന്‍.ജി.ഒ. നടത്തുന്ന പദ്ധതികളില്‍ അഡ്മിനിസ്‌ട്രേറ്റീവ് രംഗത്ത് അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും. കൗണ്‍സലിംഗ് രംഗത്തെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം അഭികാമ്യം.
കേസ് വര്‍ക്കര്‍ ( മൂന്ന് ഒഴിവുകൾ ) – നിയമബിരുദം / .സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച മേഖലകളില്‍ സര്‍ക്കാര്‍/ എന്‍.ജി.ഒ. നടത്തുന്ന പദ്ധതികളില്‍ അഡ്മിനിസ്‌ട്രേറ്റീവ് രംഗത്ത് മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും കൗണ്‍സലിംഗ് രംഗത്തെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം അഭികാമ്യം.
കൗണ്‍സിലര്‍ ( ഒരു ഒഴിവ്) – സോഷ്യൽ വർക്ക് / ക്ലിനിക്കല്‍ സൈക്കോളജി മാസ്റ്റര്‍ ബിരുദവും സംസ്ഥാന / ജില്ലാതല മെന്റല്‍ ഹെല്‍ത്ത് സ്ഥാപനം / ക്ലിനിക്കിൽ കൗണ്‍സിലര്‍ തസ്തികയില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും.
ഐ.ടി. സ്റ്റാഫ് ( മൂന്ന് ഒഴിവുകൾ) – ബിരുദവും കമ്പ്യൂട്ടര്‍ / ഐ.ടി. ഡിപ്ലോമയും സംസ്ഥാന / ജില്ലാ തലത്തിലുള്ള എന്‍.ജി.ഒ./ ഐ.ടി. സ്ഥാപനത്തിൽ ഡേറ്റാ മാനേജ്‌മെന്റ്, പ്രൊസസ് ഡോക്യുമെന്റേഷന്‍, വെബ് അധിഷ്ഠിത റിപ്പോര്‍ട്ടിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നിവയില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും.
മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ (മൂന്ന് ഒഴിവുകൾ ) – എഴുത്തും വായനയും അറിയണം, ആവശ്യമായ ശാരീരിക ക്ഷമതയും പ്യൂണ്‍, ഹെല്‍പ്പര്‍, തസ്തികയില്‍ മൂന്നു വര്‍ഷത്തെ
പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം.
സെക്യൂരിറ്റി സ്റ്റാഫ് ( മൂന്ന് ഒഴിവുകൾ ) –
എഴുത്തും വായനയും അറിയണം, ആവശ്യമായ ശാരീരിക ക്ഷമതയും സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനത്തില്‍ സെക്യൂരിറ്റി സ്റ്റാഫായി മൂന്നു വര്‍ഷം ജോലി ചെയ്ത പരിചയവും ഉണ്ടായിരിക്കണം.
കോട്ടയം കളക്ട്രേറ്റ് ഒന്നാം നിലയിൽ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ മാര്‍ച്ച് 15 വൈകുന്നേരം അഞ്ചിനകം അപേക്ഷ നൽകണം . കൂടുതൽ വിവരങ്ങൾക്ക് . ഫോണ്‍ -0481 2300955