30.01.2022: കേരളത്തിലെ വിവിധ ജില്ലകളിലെ ജോലി ഒഴിവുകൾ

0
438

ടി.പി.എൽ.സി യിൽ നിയമനം

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിലെ ട്രാൻസ്‌ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററിൽ പ്രോജക്ട് മാനേജർ, പോജക്ട് സ്റ്റാഫ്, ഓഫീസ് ബോയ്, ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി നാലിനകം ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.gecbh.ac.in, www.tplc.gecbh.ac.in, 9995527866.

കോവിഡ് പ്രതിരോധം: ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നു

Advertisements

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിവസവേതന അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലബോറട്ടറി ടെക്‌നീഷ്യൻ, ലബോറട്ടറി അസിസ്റ്റന്റ് തസ്തികകളിൽ നിയമനം നടത്തുന്നു. കോവിഡ് ബ്രിഗേഡ് മുഖേന ജോലി ചെയ്തവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.dmohtrivandrum.in ൽ ലഭ്യമാണ്. താല്പര്യമുളളവർ www.dmohtrivandrum.in ലെ ഗൂഗിൾ ഫോമിൽ 30ന് വൈകിട്ട് അഞ്ചിനകം വിവരം രേഖപ്പെടുത്തി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം.

സ്റ്റാഫ് നഴ്‌സ് ഒഴിവ്

കോട്ടയം: ആരോഗ്യകേരളം കോട്ടയത്തിനു കീഴിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എസ് സി./ജി.എൻ.എം. (കേരള രജിസ്‌ട്രേഷൻ നിർബന്ധം), 2022 ജനുവരി ഒന്നിന് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 2022 ജനുവരി ഒന്നിന് 40 വയസ് തികയാൻ പാടില്ല. https://forms.gle/jU2kJqV3ZGT2qF7r6 എന്ന ഗൂഗിൾ ഫോമിലൂടെ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരം ആരോഗ്യകേരളം കോട്ടയം ഓഫീസിലും www.arogyakeralam.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും. ഫോൺ: 0481 2304844.

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.