14.02.2022- കേരളത്തിലെ തൊഴിലവസരങ്ങൾ

0
794

സഖി വൺ സ്റ്റോപ്പ് സെന്ററിൽ അവസരം

വനിത ശിശുവികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം കടകംപള്ളിയിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് വനിതകളായ ഉദ്യോഗാർഥികളിൽ നിന്ന് സൈക്കോ സോഷ്യൽ കൗൺസിലർ, ഐ.ടി സ്റ്റാഫ്, മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 21 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 0471 2344245.

ഇ-ഹെൽത്ത് കേരള ഓൺ ലൈൻ ഇന്റർവ്യൂ

Advertisements

തൃശൂർ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് കേരള പ്രോജക്ടിൽ ഹാൻഡ് ഹോൾഡിങ് സപ്പോർട്ടിങ്ങ് സ്റ്റാഫ് തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള ഇൻറർവ്യൂ ഓൺലൈനായി ഫെബ്രുവരി 15, 16 തീയതികളിൽ നടത്തപ്പെടുന്നതാണ്. ഉദ്യോഗാർത്ഥികൾ അവരുടെ ഇമെയിൽ പരിശോധിച്ച് ഇൻറർവ്യൂവിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

കുടുംബശ്രീ ബസാര്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിനായി കുടുംബശ്രീ ജില്ലാമിഷൻ ആരംഭിക്കുന്ന കുടുംബശ്രീ ബസാറിലേക്ക് സ്റ്റോർ മാനേജർ കം അക്കൗണ്ടന്റ് (യോഗ്യത: ബികോം / തത്തുല്യം, അക്കൗണ്ടിംഗിൽ രണ്ട് വർഷം പ്രവൃത്തി പരിചയം, ടാലി ടാക്സ് ഫയലിംഗ്), സെല്ലിംഗ് സ്റ്റാഫ് (യോഗ്യത:പ്ലസ് ടു / തത്തുല്യം) തസ്തികകളിലേക്ക് ബാലുശ്ശേരി ബ്ലോക്കിലെ സ്ഥിര താമസക്കാരായ വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. വെള്ള കടലാസിൽ എഴുതിയ അപേക്ഷകൾ വിശദമായ ബയോഡാറ്റയും, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജില്ലാ മിഷൻ കോ-ഓഡിനേറ്റർക്ക് ഫെബ്രുവരി 20നകം സമർപ്പിക്കേണ്ടതാണ് . കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം എന്നിവർക്ക് മുൻഗണന. വിവരങ്ങൾക്ക് ഫോൺ: 0495 2373678

Advertisements

ശരണബാല്യം പദ്ധതിയില്‍ ചെല്‍ഡ് റെസ്‌ക്യു ഓഫീസര്‍

ആലപ്പുഴ: വനിതാ-ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ശരണബാല്യം പദ്ധതിയില്‍ ചെല്‍ഡ് റെസ്‌ക്യു ഓഫീസറെ നിയമിക്കുന്നു.

കരാര്‍ അടിസ്ഥാനത്തില്‍ ആറു മാസത്തേക്കാണ് നിയമനം. പ്രതിമാസം 20,000 രൂപ ഓണറേറിയം ലഭിക്കും. ഒരു ഒഴിവാണ് ഉള്ളത്. യോഗ്യത: എം.എസ് ഡബ്ല്യൂ അല്ലെങ്കില്‍ എം.എ സോഷ്യോളജി. കുട്ടികളുടെ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

പ്രായം- 2022 ഫെബ്രുവരി ഒന്നിന് 30 വയസ് കവിയരുത്. അപേക്ഷകര്‍ ആലപ്പുഴ ജില്ലക്കാരായിരിക്കണം. കൃത്യവിലോപത്തിന്‍റെ പേരില്‍ നേരത്തെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല.

യോഗ്യത (എസ്.എസ്.എല്‍.സി. മുതല്‍), പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡേറ്റ, ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ചിനകം തപാലിലോ നേരിട്ടോ അപേക്ഷിക്കണം. വിലാസം- ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്‍റ് സ്‌ക്വയര്‍, ആലപ്പുഴ-1.ഫോണ്‍: 0477 2241644.

ഒ.ആര്‍.സി. പ്രോജക്ട് അസിസ്റ്റന്‍റ് നിയമനം

Advertisements

ആലപ്പുഴ: ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ഒ.ആര്‍.സി. പ്രോജക്ട് അസിസ്റ്റന്‍റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 22,290 രൂപ ഓണറേറിയം ലഭിക്കും.

യോഗ്യത- എം.എസ്. ഡബ്‌ള്യൂ/ അംഗീകൃത ബി. എഡ് ബിരുദം/ ബിരുദവും ഒ.ആര്‍.സി.ക്ക് സമാനമായ പരിപാടികളില്‍ മൂന്നു വര്‍ഷത്തെ നേതൃപരമായ പരിചയവും. പ്രായം- 2022 ഫെബ്രുവരി ഒന്നിന് 40 വയസ് കവിയരുത്. അപേക്ഷകര്‍ ആലപ്പുഴ ജില്ലയില്‍ താമസിക്കുന്നവര്‍ ആയിരിക്കണം. കൃത്യവിലോപത്തിന്‍റെ പേരില്‍ നേരത്തെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല.

യോഗ്യത (എസ്.എസ്.എല്‍.സി. മുതല്‍), പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബയോഡേറ്റ, ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ചിനകം തപാലിലോ നേരിട്ടോ അപേക്ഷിക്കണം. വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ല ശിശു സംരക്ഷണ യൂണിറ്റ്, കോണ്‍വെന്‍റ് സ്‌ക്വയര്‍, ആലപ്പുഴ-1. ഫോണ്‍: 0477 2241644.

അധ്യാപകരെ നിയമിക്കുന്നു

ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്‍റെയും പട്ടികജാതി വികസന വകുപ്പിന്‍റെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന കലവൂര്‍ ഗവണ്‍മെന്‍റ് പ്രീമെട്രിക്ക് ഹോസ്റ്റലില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ അഞ്ചു മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥിനികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് വനിതാ അധ്യാപകരെ നിയമിക്കുന്നു.

കണക്ക്, സയന്‍സ്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ളവര്‍ക്ക് ഹൈസ്കൂള്‍ വിഭാഗത്തിലേക്കും ബിരുദവും, ബി.എഡും ഉള്ളവര്‍ക്ക് യു.പി വിഭാഗത്തിലേക്കും അപേക്ഷിക്കാം.

അവസാന തീയതി ഫെബ്രുവരി 16. അസല്‍ സര്‍ട്ടിഫക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ആര്യാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. ഫോണ്‍: 9447573818

Advertisements

ഹെല്‍ത്ത് പ്രൊമോട്ടര്‍; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ജില്ലയില്‍ പട്ടികവര്‍ഗ പ്രമോട്ടര്‍/ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 25നും 50നുമിടയില്‍ പ്രായമുള്ള സേവനസന്നദ്ധരായ പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. യോഗ്യത -പത്താം ക്ലാസ്.

പി.വി.ടി.ജി/അടിയ/പണിയ/മലപണ്ടാരം വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതിയാകും. ടി.എ. ഉള്‍പ്പടെ 13,500രൂപ ഹോണറേറിയം ലഭിക്കും.

www.cmdkerala.net, www.stdd.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ മുഖേന ഫെബ്രുവരി 28ന് വൈകുന്നേരം അഞ്ചിനു മുന്‍പ് അപേക്ഷിക്കണം.

നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും ആയുര്‍വേദം/പാരമ്പര്യവൈദ്യം എന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും. ഫോണ്‍: 0475 2222353, 9496070335.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.