മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഒഴിവ്
മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ്, ഇസിജി ടെക്നീഷ്യന്‍, സെക്യൂരിറ്റി, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താത്കാലിക ഒഴിവുണ്ട്. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഗവ. അംഗീകൃത ജിഎന്‍എം/ബിഎസ്ഇ, നഴ്സിങ് കൗണ്‍സില്‍ രജസിട്രേഷനും ഇസിജി ടെക്നീഷ്യന് ഹയര്‍സെക്കന്‍ഡറി /വിഎച്ച്എസ് സി, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇസിജി ആന്‍ഡ് ഓഡിയോമീറ്റര്‍ ടെക്നോളജിയും സെക്യൂരിറ്റിയ്ക്ക് സെക്യൂരിറ്റി ട്രെയ്നിങ് കോഴ്സ് അല്ലെങ്കില്‍ വിമുക്ത ഭടന്‍, ലാബ് ടെക്നീഷ്യന് ബി.എസ.്സി എം.എല്‍.ടി അല്ലെങ്കില്‍ ഡി.എം.എല്‍.ടി. ഫാര്‍മസിസ്റ്റിന് ബിഫാം അല്ലെങ്കില്‍ ഡിഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. സ്റ്റാഫ് നഴ്സ്, ഇസിജി ടെക്നീഷ്യന്‍, സെക്യൂരിറ്റി തസ്തികകളിലേക്ക് 2022 ഒക്ടോബര്‍ 26ന് രാവിലെ 10.30 നും ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് 27ന് രാവിലെ 10 നും കൂടികാഴ്ച നടത്തും. ഫോണ്‍ 0483 2734866.
റിസര്‍ച്ച് ഓഫീസര്‍ നിയമനം
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള എം.എസ്.സി മെഡിക്കല്‍ മൈക്രോബയോളജി/മൈക്രോബയോളജി/ബയോടെക്‌നോളജി/ബയോകെമിസ്ട്രി/ എം.എസ്.സി, എം.എല്‍.ടി മൈക്രോബയോളജി എന്നിവയാണ് യോഗ്യത. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 10ന് സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0483 2762037.
വാര്‍ഡന്‍, വാച്ച്മാന്‍, മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം
നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മൂക്കുതല ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍(പെണ്‍കുട്ടികള്‍) നിലവില്‍ ഒഴിവുള്ള വാര്‍ഡന്‍, വാച്ച്മാന്‍, മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍ എന്നീ തസ്തികകളിലേക്ക് അര്‍ഹരായ അപേക്ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വാര്‍ഡന്‍, വാച്ച്മാന്‍ എന്നിവരെ ദിവസവേതനാടിസ്ഥാനത്തിലും മേട്രന്‍ കം റസിഡന്റ് ട്യൂട്ടറെ ഹോണറേറിയം വ്യവസ്ഥയിലും ആയിരിക്കും നിയമിക്കുന്നത്. വാര്‍ഡന്‍ ഒഴിവിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി വിജയിച്ചിട്ടുള്ളവരായിരിക്കണം. പെണ്‍കുട്ടികള്‍ താമസിച്ചു പഠിക്കുന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുള്ള പരിചയം അഭികാമ്യം. വാച്ച്മാന്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എല്‍ജിഎസ് തസ്തികയുടെ യോഗ്യത ഉണ്ടായിരിക്കണം. ബിരുദവും ബിഎഡും യോഗ്യതയുള്ള വനിത ഉദ്യോഗാര്‍ഥികള്‍ക്ക് മേട്രന്‍ കം-റസിഡന്റ് ട്യൂട്ടര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കാം. പട്ടികജാതി ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കും. അര്‍ഹരായ അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 29നകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ നമ്പര്‍ : 7034886343