കുടുംബശ്രീ മുഖേന മണ്ണാര്‍ക്കാട് ബ്ലോക്കില്‍ നടപ്പാക്കുന്ന ആര്‍.കെ.ഐ. ഇ.ഡി.പി സംരംഭകത്വ വികസന പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ നിയമിക്കുന്നു. എട്ട് പഞ്ചായത്തിലും നഗരസഭയിലും സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗം/ കുടുംബാംഗം/
ഓക്‌സിലറി ഗ്രൂപ്പ് അംഗമായ ബികോം വിദ്യാഭ്യാസ യോഗ്യതയുള്ള ടാലിയും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായം 20 നും 35നും മധ്യേ. അക്കൗണ്ടിങ് മേഖലയില്‍ പ്രവര്‍ത്തന പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അപേക്ഷ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം മണ്ണാര്‍ക്കാട് ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭയിലെയും കുടുംബശ്രീ സി.ഡി.എസ്. ഓഫീസില്‍ 2022 സെപ്റ്റംബര്‍ 30 ന് വൈകീട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍: 0491- 2505627.