ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ഒഴിവ്

0
510

പാലക്കാട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യത 50 ശതമാനത്തില്‍ കുറയാതെ പ്രീഡിഗ്രി/ പ്ലസ് ടു സയന്‍സ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ടെക്‌നോളജി/ മെഡിക്കല്‍ കോളെജുകള്‍/ ഹെല്‍ത്ത് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയില്‍ നിന്നുള്ള ബ്ലഡ് ബാങ്ക് ടെക്‌നോളജിയില്‍ രണ്ടുവര്‍ഷ ഡിപ്ലോമ. പ്രായപരിധി 18-41. ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് അനുവദിക്കും.

പ്രതിമാസ വേതനം 26,500- 60,700. യോഗ്യരായവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 2022 ഒക്‌ടോബര്‍ 31 നകം നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.