പാലക്കാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്കിനെ നിയമിക്കുന്നു. പ്രായപരിധി 45 വയസ്. കേരളത്തില്‍ സ്ഥിര താമസമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത ബിരുദം. ഇംഗ്ലീഷ്, മലയാളം എന്നിവയില്‍ കത്തുകള്‍ ടൈപ്പ് ചെയ്യാനും കമ്പ്യൂട്ടര്‍ പരിജ്ഞാനവും നിര്‍ബന്ധം.
പ്രായോഗിക പരിചയം തെളിയിക്കുന്ന രേഖകള്‍, കായിക രംഗത്തെ നേട്ടങ്ങള്‍ ഉണ്ടെങ്കില്‍ ആയതിന്റെ രേഖകളുടെ പകര്‍പ്പുകളും സഹിതം 2022 നവംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷന്‍ ജനസേവന കേന്ദ്രം ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടോ തപാലിലോ അപേക്ഷകള്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2505100