പാലക്കാട് എംപ്ലോബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 26 ന് രാവിലെ 10 ന് സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
- ഫീല്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് ഓഫീസര്‍,
- വാറന്റി കോ-ഓഡിനേറ്റര്‍,
- സര്‍വീസ് അഡൈ്വസര്‍,
- സി.ആര്‍. ഇ,
- ടെക്‌നീഷ്യന്‍,
- ഗസ്റ്റ് റിലേഷന്‍ എക്‌സിക്യൂട്ടീവ്,
- മാര്‍ക്കറ്റിംഗ്,
- കണ്‍ട്രോള്‍ റൂം എക്‌സിക്യൂട്ടീവ്,
- ഫീല്‍ഡ് ഓഫീസര്‍ ,
- ബ്രാഞ്ച് മാനേജര്‍ എന്നീ ഒഴിവുകളിലേക്കാണ് നിയമനം.
പ്ലസ് ടു, ഓട്ടോമൊബൈല്‍ / മെക്കാനിക്കല്‍ വിഷയത്തില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ, ബിരുദം, ഐ.ടി.ഐ, എം.ബി.എ, എച്ച്.എസ്.സി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് മേളയില്‍ പ്രവേശനം. 2022 ജൂലൈ 25, 26 തീയതികളില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. ബയോഡാറ്റ, ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, വണ്‍ ടൈം രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രശീതി, ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പ് എന്നിവ നല്‍കണം. ഫോണ്‍ -0491 2505435