മെഗാ തൊഴില്‍ മേള 28 ന്
കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സര്‍ക്കാരും സംയുക്തമായി നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യയ ഗ്രാമീണ കൗശല്യ യോജനയുടേയും കുടുംബശ്രീ ജില്ലാമിഷന്റേയും ആഭിമുഖ്യത്തില്‍ നടത്തുന്ന കോയിപ്രം ബ്ലോക്ക് തല തൊഴില്‍ മേള ഈ മാസം 28 ന് കോയിപ്രം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. ജില്ലയ്ക്ക് പുറത്തുള്ള പത്തോളം സ്ഥാപനങ്ങളിലെ നൂറില്‍പരം ഒഴിവുകളിലേക്കാണ് ജോബ് മേള ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നത്. രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന സ്പോട്ട് രജിസ്ട്രേഷന്‍ വഴിയാണ് മേളയിലേക്ക് പ്രവേശനം.
ട്രേഡ്സ്മാന്‍(വെല്‍ഡിംഗ്) ഒഴിവ്
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്) തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ രണ്ടിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാംക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ (കെ.ജി.സി.ഇ) /ടി.എച്ച്.എസ്.എല്‍.സി / ഡിപ്ലോമ(മെക്കാനിക്കല്‍) ഇവയിലേതെങ്കിലും ആണ് യോഗ്യത.