ആരോഗ്യകേരളത്തില്‍ ഒഴിവുകള്‍
ആരോഗ്യ കേരളം നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.
- ഓഫീസ് സെക്രട്ടറി,
- ജില്ല ഫീല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ (പാലിയേറ്റീവ് കെയര്‍),
- ജില്ല അര്‍ബന്‍ ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍,
- ഫിസിയോതെറാപ്പിസ്റ്റ്,
- ഡ്രൈവര്‍,
- എപ്പിഡെമിയോളജിസ്റ്റ്,
- മെഡിക്കല്‍ ഓഫീസര്‍,
- ഓഡിയോളജിസ്റ്റ്,
- സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍(എസ് ടി എസ്),
- മെഡിക്കല്‍ ഓഫീസര്‍(പാലിയേറ്റീവ് കെയര്‍) എന്നീ ഒഴിവുകളാണുളളത്.
താത്പര്യമുള്ളവര്‍ അപേക്ഷകള്‍ ജനന തീയതി, രജിസ്‌ട്രേഷന്‍, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവും സഹിതം മെയ് 3 വൈകീട്ട് 5 മണിക്ക് മുന്‍പായി ആരോഗ്യകേരളം, തൃശൂര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ നമ്പര്‍: 0487 2325824
പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവ്
പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തില്‍ ജിയോ ടാഗിംഗ് നടത്തുന്നതിനും, ഇ ഗ്രാമ സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനുമായി പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന 3 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യസ് പ്രാക്ടീസ് (ഡി.സി.പി) / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും, ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയാണ് യോഗ്യത. പ്രായപരിധി 2021 ജനുവരി ഒന്നിന് 30 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ 3 വര്‍ഷത്തെ ഇളവ് ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത്, പുറനാട്ടുകര പി.ഒ, തൃശൂര്‍ – 680551 എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ മെയ് 13 വൈകുന്നേരം അഞ്ചു മണിക്ക് മുന്‍പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 04872307305 എന്ന നമ്പറിലോ secpuzhackal@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയില്‍ താത്കാലിക നിയമനം
തൃശൂര്‍, വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നിവിടങ്ങളിലേക്ക് പുതിയതായി ആരംഭിക്കുന്ന ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി (പോക്‌സോ)യിലേക്ക് കോണ്‍ഫിന്‍ഷ്യല്‍ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലേക്ക് താത്കാലികനിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ജോലിയില്‍ നിന്നും വിരമിച്ച 62 വയസിനു താഴെ പ്രായമുള്ളവരെയാണ് പരിഗണിക്കുക. ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വിരമിച്ചവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ മെയ് അഞ്ചിന് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെയും പെന്‍ഷന്‍ ബുക്കിന്റെയും സ്വയം സാക്ഷപ്പെടുത്തിയ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി 0487-2360248 എന്ന ഫോണ്‍ നമ്പറിലോ അല്ലെങ്കില്‍ dcourttsr.ker@nic.in എന്ന ഇമെയില്‍ മേല്‍വിലാസത്തിലോ ബന്ധപ്പെടുക.