ഗവ. ചിൽഡ്രൻസ് ഹോമിൽ താൽക്കാലിക നിയമനം

0
333

എറണാകുളം കേരള മീഡിയ അക്കാദമിക്ക് സമീപം പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോമിൽ (ഗേൾസ് ) വനിത കെയർ പ്രൊവൈഡർമാരുടെ – മൾട്ടി ടാസ്ക് രണ്ട് ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് യോഗ്യത ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഏഴാം ക്ലാസ് പാസായ 45 വയസിൽ താഴെ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 11 ന് വൈകിട്ട്  5ന് മുൻപായി  അപേക്ഷ ലഭിക്കേണ്ടതാണ്.
ഫോൺ : 0484-299 8101, 0484-2428553.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.