കേരളത്തിലെ തൊഴിലവസരങ്ങൾ – Jobs in Kerala – 31.01.2023

0
894

ECKTM VACANCY ALERT

Reliance Retail is Hiring !!!!
Job Title: Documentation Executive
Qualification: Any graduate
Experience: 0-2 yrs
Skill set: MS office, English language
Work location: Kochi
Salary: 3lacs/annum
Immediate joiners preferred.
Please share your resume Monisha.K@ril.com

കൊല്ലം ജില്ലയിലെ ഓയൂർ ട്രാവൻകൂർ എഞ്ചിനീയറിംഗ് കോളേജിൽ ചുവടെ പറയുന്ന തസ്തികകളിൽ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്ക് നിയമനത്തിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ 2023 ഫെബ്രുവരി 2 വ്യാഴാഴ്ച കോളേജിൽ വച്ച് നടക്കും.

രാവിലെ 9.30 :
അസിസ്റ്റന്റ് പ്രൊഫസർ
യോഗ്യത: എം.ടെക്.

സിവിൽ എഞ്ചിനീയറിംഗ് (Geo Technical Engineeringൽ എം. ടെക് നേടിയവർക്ക് മുൻഗണന)

കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്

ഉച്ചയ്ക്ക് 1.30
അസിസ്റ്റന്റ് പ്രൊഫസർ
യോഗ്യത: എം.ടെക്

മെക്കാനിക്കൽ എഞ്ചിനീയറിംഗ് (Machine Designൽ എം. ടെക്. നേടിയവർക്ക് മുൻഗണന)

ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്

വൈകുന്നരം 4 മണി:
ലാബ് അസിസ്റ്റന്റ് (ഡിപ്ലോമ യോഗ്യത)
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം
എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പ്രിൻസിപ്പാളിന്റെ മുമ്പാകെ ഇന്റർവ്യൂവിനായി ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 9745300083, 9745300086

ഇ.ഇ.സി ടെക്നീഷ്യന്‍ താൽക്കാലിക നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാസ്പ് പദ്ധതിയുടെ കീഴില്‍ ഇ.ഇ.സി ടെക്നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, ന്യൂറോ ടെക്നോളജി (രണ്ട് വർഷത്തെ കോഴ്‌സ്) കുറഞ്ഞത് ആറ് മാസം മെഡിക്കൽ കോളേജിൽ നിന്ന് ഇന്റേൺഷിപ്പ്, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരവും കേരള പാരാമെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷൻ. പ്രായപരിധി 18-36. ആറു മാസ കാലയളവിലേക്ക് (179 ദിവസം) ദിവസ വേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. താത്പര്യമുളളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ആറിന് എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിന്‍റെ കാര്യാലയത്തില്‍ രാവിലെ 10.30 ന് നടക്കുന്ന വാക്-ഇന്‍-ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ ഒമ്പതു മുതല്‍ 10 വരെ ആയിരിക്കും രജിസ്ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കും. ഫോൺ 0484-2754000.

Advertisements

കെമിസ്ട്രി അധ്യാപക ഒഴിവ്

കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പുതൂര്‍ കുറുമ്പ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലുള്ള ബ്രിഡ്ജ് സ്‌കൂളില്‍ കെമിസ്ട്രി അധ്യാപക ഒഴിവ്. സയന്‍സ് വിഷയത്തില്‍ ബി.എഡ്/എം.എസ്.സി കെമിസ്ട്രി അല്ലെങ്കില്‍ ബി.എസ്.സി കെമിസ്ട്രി ആണ് യോഗ്യത. താത്പര്യമുള്ളവര്‍ അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ഫെബ്രുവരി രണ്ടിന് രാവിലെ രാവിലെ 10 ന് അഗളി ക്യാമ്പസിലുള്ള കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി ഓഫീസില്‍ എത്തണമെന്ന് അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254335.

സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഒഴിവ്

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ജില്ലയിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സെന്റർ അഡ്മിനിസ്ട്രേറ്റർ (1),
കേസ് വർക്കർ (3),
സൈക്കോ സോഷ്യൽ കൗൺസിലർ (1), ഐ ടി സ്റ്റാഫ് (1),
സെക്യൂരിറ്റി സ്റ്റാഫ് (2),
മൾട്ടി പർപ്പസ് ഹെൽപ്പർ (3) എന്നിവയാണ് ഒഴിവുകൾ. പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 10ന് വൈകുന്നേരം 5 മണിക്കകം തൃശൂർ വനിത പ്രൊട്ടക്ഷൻ ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും തൃശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ റും നമ്പർ 47ൽ പ്രവർത്തിക്കുന്ന വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിൽ നിന്നും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2367100, 0480 2833676

ലക്ചറര്‍ അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സില്‍ ലക്ചറര്‍ തസ്തികയിലേക്ക് ഫെബ്രുവരി നാലുവരെ അപേക്ഷിക്കാം. ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും ടിവി മേഖലയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ എഡിറ്റോറിയല്‍ പ്രവൃത്തി പരിചയവും അധ്യാപന പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. സര്‍ക്കാര്‍, അക്കാദമി സേവന വേതന വ്യവസ്ഥകള്‍ പ്രകാരം കരാര്‍ അടിസ്ഥാനത്തിലാവും നിയമനം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി നാലിന് വൈകുന്നേരം 5 മണി. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30, എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് www.keralamediaacademy.org ഫോണ്‍: 0484 2 422 275,2 422 068

Advertisements

താത്കാലിക അധ്യാപക നിയമനം
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ താത്കാലിക ഒഴിവിലേക്ക് ദിവസ വേതനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ച്ചര്‍, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീറിംഗ് എന്നിവയില്‍ ഓരോ ഒഴിവുകളിലേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 31 ന് രാവിലെ 10.30 ന് അഭിമുഖത്തിനായി അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഹാജരാകണം. 60 ശതമാനം മാര്‍ക്കോടെ അതാത് വിഷയങ്ങളില്‍ ബാച്ചിലര്‍ ഡിഗ്രിയാണ് കുറഞ്ഞ യോഗ്യത. എം.ടെക്, അധ്യാപന പരിചയം എന്നിവ ഉള്ളവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കുന്നതാണ്. എ.ഐ.സി.ടി.ഇ പ്രകാരമുള്ള യോഗ്യതയും ഉണ്ടായിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.