ഡാറ്റാ എൻട്രി ഓപ്പറേറ്റർ

0
480

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് വരുന്ന രോഗികൾക്ക് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനുള്ള സേവനങ്ങൾ ക്രമീകരിക്കുന്നതിന് ദിവസം 350 രൂപാ നിരക്കിൽ (മാസം പരമാവധി 10,000 രൂപ ശമ്പളം) ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് 2022 ഒക്ടോബർ 20ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.

ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡി.സി.എ/പി.ജി.ഡി.സി.എ, നിർദ്ദിഷ്ട വിഷയത്തിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം (കെ.എ.എസ്.പി കൗണ്ടറിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന) എന്നിവയാണ് യോഗ്യതകൾ. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഇന്റർവ്യൂ ദിവസം രാവിലെ 11ന് മാനസികാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: 0471-2433868, 2432689.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.