ശബരിമലയിൽ 625 ഒഴിവ്

0
4435

ശബരിമലയിൽ മണ്ഡലപൂജ-മകരവിളക്ക് (Sabarimala Mandala Makara Vilakku Recruitment) ചടങ്ങുകളോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ദിവസവേതന നിയമനം നടത്തുന്നു. 2023 ഒക്ടോബർ 9 വരെ അപേക്ഷിക്കാം. ഹിന്ദുക്കളായ പുരുഷൻമാർക്കാണ് അപേക്ഷിക്കാൻ അർഹത.

പ്രായം: 18-60. www.travancoredevaswomboard.org എന്ന സൈറ്റിൽ പ്രസിദ്ധീകരിച്ച മാതൃകയിൽ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ 10 രൂപയുടെ ദേവസ്വം സ്റ്റാംപ് ഒട്ടിച്ച് ചീഫ് എൻജിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ ലഭിക്കണം.

പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം. വിശദവിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്. For Application form click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.