മോഡൽ കരിയൽ സെന്ററിൽ 125 ഒഴിവുകളിലേക്ക് പ്ലേസ്മെന്റ് ഡ്രൈവ്

0
2200

പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിൻകോർപ്പ് , ഇസാഫ് കോഓപ്പറേറ്റീവ് , മുൻനിര ഭക്ഷ്യ ഉൽപ്പന്ന കമ്പനിയായ പാരിസൺ ഗ്രൂപ്പ്‌ എന്നീ സ്ഥാപനങ്ങളിലേക്കായി , കോട്ടയം ജില്ലയിലും കേരളത്തിന്റെ മറ്റു സ്ഥലങ്ങളിലുമുള്ള വിവിധ തസ്തികളിലെ 125 ഓളം ഒഴിവുകളിലേക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ- കോട്ടയം മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2023 ഒക്ടോബർ 18 ആം തീയതി ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കോട്ടയം അതിരമ്പുഴയിലുള്ള മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലുള്ള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ വെച്ച് സൗജന്യ ജോബ് ഡ്രൈവ് നടത്തുന്നു.

പ്ലസ്ടു/ഐ.ടി.ഐ./ഡിപ്ലോമ/ഡിഗ്രി/ ബി.ടെക് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കെമിക്കൽ, ഇൻസ്‌ട്രുമെൻറ്റേഷൻ) എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 9:30ക്ക് ബയോഡേറ്റ സഹിതം ഓഫീസിലെ രജിസ്ട്രേഷൻ കൗണ്ടറിൽ എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങൾക്ക് മോഡൽ കരിയർ സെന്റർ കോട്ടയം ഫേസ്ബുക്ക്‌ പേജ് സന്ദർശിക്കുകയോ 0481-2731025, +91 80751 64727 എന്നീ നമ്പറിൽ വിളിക്കുകയോ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.