കാസർകോട് എംപ്ലോയബിലിറ്റി സെന്റർ മിനി ജോബ് ഡ്രൈവ്
കാസർകോട് ജില്ലാ എംപ്ലോമെന്റ് എക്സേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കുന്നു. കാസര്‍കോട് വിദ്യാനഗറിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ 2024 നവംബര്‍ 16ന് രാവിലെ 10.30 മുതല്‍ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
ഗ്ലോടച്ച്, നീതി മെഡിക്കല്‍സ് മുതലായ കമ്പനികളിലേക്കാണ് ഇന്റര്‍വ്യൂ നടത്തുന്നത്. അക്കണ്ടന്റ്, ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് ട്രെയിനി, വെബ്സൈറ്റ് ട്രെബിള്‍ ഷൂട്ടര്‍ എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്. ബി.ഇ, ബി ടെക്, ബി.സി.എ, എം.സി.എ, ബി.എസ്.സി, എം.എസ്.സി, ബികോം (കോ-ഓപ്പറേഷന്‍) ഒരു വര്‍ഷ എക്സ്പീരിയന്‍സ് മുന്‍ഗണന. എംപ്ലോയബിലിറ്റി സെറില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 10 ന് സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍ സഹിതം രജിസ്ട്രേഷന് എത്തണം. രജിസ്ട്രേഷന്‍ ആജീവനാന്ത കാലാവധി ഉണ്ടാകും. പ്രായപരിധി 18-35. യോഗ്യത എസ്.എസ്.എല്‍.സി മുതല്‍ ഫോണ്‍- 9207155700.