മുന്നോക്ക സമുദായക്ഷേമ വിദ്യാസമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കാം

0
279

കേരള സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോർപറേഷൻ വിദ്യാസമുന്നതി–-മത്സരപരീക്ഷാ പരിശീലനത്തിനുള്ള ധനസഹായം നൽകുന്ന പദ്ധതിയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ/എൻജിനിയറിങ്‌(ബിരുദം, ബിരുദാനന്തര ബിരുദം), ബാങ്ക്‌/പിഎസ്‌സി/യുപിഎസ്‌സി/മറ്റുമത്സരപരീക്ഷകൾ എന്നിവയ്‌ക്കുള്ള പരിശീലനത്തിനുള്ള ധനസഹായമാണ്‌ നൽകുന്നത്‌.

മെഡിക്കൽ/എൻജിനിയറിങ്‌(ബിരുദം) 605, മെഡിക്കൽ/എൻജിനിയറിങ്‌ (ബിരുദാനന്തര ബിരുദം) 200, ബാങ്ക്‌/പിഎസ്‌സി/യുപിഎസ്‌സി/മറ്റുമത്സരപരീക്ഷകൾ 800, സിവിൽ സർവീസ്‌ പ്രിലിമിനറി 40, മെയിൻസ്‌(പ്രിലിമിനറി ജയിച്ചവർക്ക്‌ മാത്രം) 20, ഇന്റർവ്യു അസിസ്‌റ്റൻസ്‌ (മെയിൻ ജയിച്ചവർക്ക്‌) 10 എന്നിങ്ങനെയാണ്‌ സ്‌കോളർഷിപ്പുകളുടെ എണ്ണം. അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്ന അവസാന തിയതി 2021 ഒക്ടോബർ എട്ട്‌. വിശദവിവരത്തിന്‌ www.kswcfc.org സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.