ആറന്മുള ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയറിന്റെ ഭാഗമായി സ്റ്റാഫ് നഴ്‌സ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും എഎന്‍എം കോഴ്‌സ്/ജെപിഎച്ച്എന്‍ കോഴ്‌സ് പാസായിരിക്കണം. ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും മൂന്ന് മാസത്തെ ബിസിസിപിഎഎന്‍് / സിസിസിപിഎഎന്‍ കോഴ്‌സോ പാസായിരിക്കണം.
അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ്/ ബി എസ് സി കോഴ്‌സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഒന്നരമാസത്തെ ബിസിസിപിഎഎന്‍ കോഴ്‌സ് പാസായിരിക്കണം.
അപേക്ഷകര്‍ ബയോഡോറ്റ സഹിതം ഈ മാസം 13 ന് മുമ്പായി സിഎച്ച്‌സി വല്ലന മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. ആറന്മുള ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന.