സൗജന്യ പിഎസ്‌സി പരീക്ഷാ പരിശീലനം: Free PSC Coaching

2
1380

എംപ്ലോയ്‌മെന്റ് വകുപ്പിന്റെ  കീഴില്‍  തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ്  സെന്റര്‍ ഫോര്‍  SC/ST എന്ന സ്ഥാപനത്തിന്റെ  ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ്  ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ, അതിരമ്പുഴ, കോട്ടയത്ത് നടത്തുന്ന സൗജന്യ  പി എസ് സി പരീക്ഷാ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു (Free PSC Coaching). എറണാകുളം/കോട്ടയം/ഇടുക്കി/തൃശുര്‍/ആലപ്പുഴ എന്നീ  ജില്ലകളിലെ ബിരുദ യോഗ്യതയുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

പരിശീലന കാലയളവില്‍ സ്‌റ്റൈപ്പന്റും പഠനോപകരണങ്ങളും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 0484 2312944, 0481-2731025, 9495628626 എന്ന നമ്പറുകളിൽ ബന്ധപ്പെടുക. താല്‍പ്പര്യമുള്ളവര്‍ ആഗസ്ത് ആറിനകം (06/08/2024)  ബയോഡേറ്റ,വാട്‌സ്അപ്പ് നമ്പര്‍ സഹിതം cgcekm.emp.lbr@kerala.gov.in അല്ലെങ്കിൽ ugbktm.emp@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയില്‍  മുഖേന അയക്കണം.

2 COMMENTS

  1. സാമ്പത്തിക പിന്നിക്കക്കാരായ മുന്നാക്കക്കാരായ വിദ്യാർത്ഥികളെ കൂടെ കൂട്ടി ഇന്ത്യയിലെ യുവജനങ്ങളുടെ സമഗ്ര വികസനം പ്രാപ്തമാക്കിക്കൂടെ

    • മുന്നോക്കക്കാർക് സമുന്നതി സ്കീം വഴി പി.എസ്.സി പരിശീലനത്തിന് സഹായം നൽകുന്നുണ്ട്.

  2. Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.